Wednesday, June 6, 2007

പുലരിയെപ്പോലൊരുവള്‍














കഥ - ജയേഷ്.എസ്
ചിത്രം വര : പി.ആര്‍ രാജന്‍

* * * * *
പുലരിയെന്നല്ലാതെ എന്താ വിളിക്കുക ? ഉണര്‍ ന്ന് കിടന്ന് കൊന്ട് അയാള്‍ ആലോചിച്ചു। ഈറനുണങ്ങാത്ത മുടി മുഖത്തിഴയുമ്പോള്‍ മലന്ചെരുവിലെ ഒരു തണുത്ത പ്രഭാതം പുണരുന്നത് പോലെയാണ്‌ തോന്നുക. പിന്നെ ഉദയസൂര്യനെപ്പോലെ ചുവന്ന പൊട്ടും അരുണിമ പടരുന്ന ആകാശം പോലെ മുഖവും ...

" നിന്നെ ഞാന്‍ പുലരി എന്ന് വിളിക്കട്ടെ ? "
കാപ്പി പകര്‍ ന്ന ഗ്ലാസ്സ് മേശപ്പുറത്ത് വച്ച് അവള്‍ ശ്രദ്ധിച്ചു. എന്നിട്ട് മനസ്സിലാകാത്തത് പോലെ സൌന്ദര്യമാര്‍ ന്ന ചുളിവ് നെറ്റിയില്‍ പ്രദര്‍ ശിപ്പിച്ചു. അയാള്‍ വിശദീകരിക്കാനൊന്നും നിന്നില്ല. പുലരിയെന്നേ ആലോചിച്ചുകൊന്ട് കിടന്നു.
" കാപ്പി കുടിക്കൂ " അവള്‍ പറഞ്ഞു. അയാള്‍ മടി കാണിച്ച് ചുരുന്ട് കൂടി. അവള്‍ ശാസനയോടെ വിളിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ചും ബനം അര്‍ പ്പിച്ചപ്പോള്‍ അവള്‍ നടുങ്ങിയത് സുഖത്തോടെ അയാളറിഞ്ഞു.
" എന്തായിത് രാവിലെ തന്നെ ? "
" ഇതിന്‌ പിന്നെ സമയവും കാലവും ഉന്ടോ ? " അയാള്‍ കുസൃതിച്ചിരി ചിരിച്ചു. അവള്‍ തോറ്റ് കൊടുക്കുന്നത് പോലെ അയാളോട് ചേര്‍ ന്ന് കിടന്നു. മഞ്ഞളിന്റേയും രാസ്നാദിപ്പൊടിയുടേയും ഗന്ധം അയാളെ മത്ത് പിടിപ്പിക്കുന്നുന്ടായിരുന്നു.അവളുടെ നേര്‍ ത്ത വിരലുകള്‍ തന്റെ മാറിലൂടെ അരിച്ച് നീങ്ങുമ്പോള്‍ അയാള്‍ ആ ദിവസത്തെ എങ്ങിനെ പ്രയോജനകരമാക്കാമെന്ന് കണക്ക് കൂട്ടുകയായിരുന്നു.
" ദേ .. ഇന്ന് നമുക്ക് അമ്പലത്തില്‍ പോണം "
" എന്താ വിശേഷം ? "
" വിശേഷം ഉന്ടെങ്കിലേ വരൂ ? ഇത് പോളെ ഒന്നിച്ചിരിക്കാന്‍ എപ്പോഴും പറ്റുന്നില്ലല്ലോ .. തിരക്കല്ലേ എപ്പോഴും .. ! " അവള്‍ പരിഭവം കലര്‍ ത്തി പറഞ്ഞു.
" ഇന്നെല്ലാം എന്റെ പുലരി പറയും പോലെ. " അയാള്‍ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളിച്ച് തയ്യാറായി. അവള്‍ വേഷം മാറ്റി കൂടുതല്‍ മനോഹരിയായി വന്നു. അയാള്‍ ക്ക് എങ്ങും പോകാതെ അവളോടൊത്ത് സമയം കഴിക്കാനായിരുന്നു അപ്പോള്‍ ആഗ്രഹം .
" നീ എന്താ പ്രാര്‍ ഥിച്ചത് ? " മടങ്ങിവരും വഴി അയാള്‍ ചോദിച്ചു.
" അത് പറയാന്‍ പാടില്ല "
" ഉം ? "
" പറഞ്ഞാല്‍ ഫലം പോകും "
" ഓഹോ ! "
" ഓഹോ !! " അവള്‍ കളിയാക്കി ചിരിച്ചു. വീട്ടിലെത്തിയതും അവള്‍ അടുക്കളയിലേയ്ക്ക് പോകാനൊരുങ്ങി. അയാള്‍ തടഞ്ഞു.
" അതൊക്കെ പിന്നെ '
" അപ്പൊ ഒന്നും കഴിക്കന്ടേ ?"
" കഴിക്കാല്ലോ .. നീ വാ " അയാള്‍ ക്ക് ക്ഷമയറ്റ് തുടങ്ങിയിരുന്നു.
" ശ്ശൊ .. എന്തൊരു തിറ്റുക്കമായിത് .. കുറച്ച് നേരം ക്ഷമിക്കൂന്നേ "
" പറ്റില്ല " അയാള്‍ അവളെ കൈകളില്‍ കോരിയെടുത്ത് കിടപ്പുമുറിയിലേയ്ക്ക് കൊന്ട് പോയി. ചുവന്ന പൂക്കള്‍ നിറഞ്ഞ കിടക്കയിലേക്ക് ഒരു ബൊമ്മയെയെന്നപോലെ കിടത്തി. അവളും രസം പിടിച്ച് വരുകയായിരുന്നു. പരസ്പരം ലാളിച്ചും താലോലിച്ചും സമയം പോയതറിഞ്നില്ല. അവളെ മുഴുവനായും മനസ്സിലാക്കാന്‍ ക്റഞ്ഞ സമയമൊന്നും പോരായെന്ന് അയാള്‍ ക്ക് തോന്നി. അതേ പോലെയായിരുനു അവളുടെ ചലനങ്ങള്‍ . വാശി പിടിപ്പിക്കുന്ന മെയ്യൊതുക്കത്തിലൂടെ അവള്‍ കാട്ടുതീ പോലെ പടര്‍ ന്ന് തുടങ്ങി.
ഒരിക്കലും അവസാനിക്കാത്തതായിരുന്നെങ്കില്‍ ആ നിമിഷങ്ങളെന്ന് അയാള്‍ ആഗ്രഹിച്ച് കൊന്ടിരുന്നു. അടങ്ങാത്ത കിതപ്പോടെ താന്‍ കിടക്കുമ്പോള്‍ അവള്‍ അങ്ങേയറ്റം വിശ്രമം ആസ്വദിക്കുന്നത് കന്ടപ്പോള്‍ മതിപ്പ് തോന്നി. അവളുടെ ശരീരത്തിലെങ്ങും നദിയൊശുകുന്നത് പോലെ. സ്വയം പ്രകാശിക്കുന്ന അവള്‍ !
" നീ എന്റെ ഭാഗ്യമാണ്‌ " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിയോടെ വസ്ത്രങ്ങള്‍ വാരിയെടുത്തു. അശ്രദ്ധമായ വസ്ത്രധാരണത്തില്‍ അവള്‍ വീന്ടും ജ്വലിച്ചു. ആവശ്യത്തിലധികം മധുവുന്ട വന്ടിനെപ്പോലെ അയാള്‍ അനങ്ങാനാകാതെ കിടന്നു.
ഉച്ചവെയില്‍ ജനലിലൂടെ എത്തി നോക്കാന്‍ തുടങ്ങി. താന്‍ മയക്കത്തിലായിരുന്നെന്ന് അപ്പോഴാണ്‌ അയാള്‍ ക്ക് മനസ്സിലായത്. അവളെ കാണാനില്ലായിരുന്നു. കഴിഞ്ഞതെല്ലാം സ്വപ്നമോ യാഥര്‍ ഥ്യമോ എന്നറിയാതെ കുഴങ്ങുകയായിരുന്നു.
" ഭക്ഷണം കഴിക്കാന്‍ വരൂ " അവള്‍ വാതില്‍ ക്കല്‍ പ്രത്യക്ഷപ്പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ അവളൊന്ന് ചുവക്കുന്നത് അയാള്‍ ക്ക് അടയാഅമായി. പല്ലുകളുടെ പാട് അപ്പോഴും കവിളിലുന്ടായിരുന്നു. തീന്‍ മേശയില്‍ തരക്കേടില്ലാത്ത വിഭവസമൃദ്ധി. ആനയെ തിന്നാനുള്ള വിശപ്പുന്ടായിരുന്നു അപ്പോള്‍ . ആര്‍ ത്തിയോടെ വാരിവലിച്ച് കഴിക്കുന്നത് കന്ടപ്പോള്‍ അവള്‍ ശാസിച്ചു.
ഊണിന്‌ ശേഷം വിന്ടും ഉറക്കം വരുന്നുനായിരുന്നു। അവളെങ്ങിനെയാണ്‌ ഇത്രയ്ക്കും ഊര്‍ ജ്ജസ്വലയായിരിക്കുന്നതെന്ന് അത്ഭുതം തോന്നി.
" അവളുടെ കണ്ണുകള്‍ സുഷുപ്തിയിലേക്കാഴുന്നത് കന്ടപ്പോള്‍ അയാള്‍ ക്ക് ഉല്‍ സാഹം തോന്നി. അവളറിയാതെ നിരീകഹിക്കാന്‍ പറ്റിയ സമയം . കൃത്യമായി കണക്കാക്കിയത് പോലെ വടിവുകള്‍ അളന്ന് നോക്കാന്‍ കൊതി തോന്നി. അല്പം മാറിയ സാരിക്കിടയിലൂടെ തടാകം പോലത്തെ പൊക്കിള്‍ ച്ചുഴി ദൃശ്യമായി. മദ്യം കിട്ടിയിരുന്നെങ്കില്‍ അതിലൊഴിച്ച് കുടിക്കാമായിരുന്നു. ശാന്തമായി യോഗനിദ്രയിലമര്‍ ന്നിരിക്കുന്ന ഇവളാണ്‌ കുറച്ച് മുന്പ് തന്നെ വെള്ളം കുടിപ്പിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... കന്ടുകന്ടിരിക്കേ അയാളും ഉറങ്ങിപ്പോയി.
വീന്ടും ഉണര്‍ ന്നപ്പോള്‍ അവള്‍ കട്ടിലിനറ്റത്ത് ഇരിക്കുന്നുന്ടായിരുനു. താന്‍ ഉണരാനായി കാത്തിരിക്കുകയാണെന്ന് മനസ്സിലായി. അവള്‍ വേഷം മാറിയിരിക്കുന്നു. നിറം മങ്ങിയ പഴയ വസ്ത്രമാണ്‌ ധരിച്ചിരിക്കുന്നത്. മുഖത്തെ തേജസ്സും അഴിച്ച് മാറ്റിയിരിക്കുന്നു.
" പറഞ്ഞ സമയം കഴിഞ്ഞു. ഞാന്‍ പൊയ്ക്കോട്ടെ ? "
" ഓഹ് .. ഒരു മിനിറ്റ് . " അയാള്‍ അലമാരയില്‍ നിന്നും കുറച്ച് പണമെടുത്ത് അവള്‍ ക്ക് കൊടുത്തു.
" പറഞ്ഞതിലും കൂടുതലുന്ട് .. നിന്റെ ജോലി നീ വളരെ നന്നായി ചെയ്തു "
" നന്ദി സര്‍ " അവള്‍ തൊഴുതു. സന്ചിയെടുത്ത് നടന്നകന്നു.
അയാള്‍ ഒരു സിഗരറ്റ് കത്തിച്ചു. രാത്രിയിനി സുകുമാരന്റെ വക പാര്‍ ട്ടിയുന്ട്. കുടിച്ച് മരിക്കണം ... ഈ ബാച്ചിലേഴ്സിന്ന്റ്റെ ഓരോ കാര്യങ്ങളേ ..
അയാള്‍ സ്വയം മറന്നൊന്ന് ചിരിച്ചു. അപ്പോള്‍ ഒരു മുടിയിഴ തലയണയില്‍ പറ്റിപ്പിടിച്ചിരിക്കുന്നുന്ടായിരുന്നു.

12 comments:

Jayesh/ജയേഷ് said...

പുലരിയെപ്പോലൊരുവള്‍"

Kaithamullu said...

-എഡിറ്റിംഗ്...എഡിറ്റിംഗ്!


“ഈ ബാച്ചിലേഴ്സിന്ന്റ്റെ ഓരോ കാര്യങ്ങളേ ..“

Jayesh/ജയേഷ് said...

ഒന്ന് സഹായിക്കാമോ കൈതമുള്ള്‌ മാഷെ ?

കുറുമാന്‍ said...

അജിത്തേ, വളരെ നന്നായിരിക്കുന്നു. നല്ല ഒഴുക്കോടെ വിവരിച്ചിരിക്കുന്നു. വാങ്ങുന്ന കാശിന്റെ നന്ദി കാണിക്കുന്ന, മനസ്സില്‍ നിന്നും മായാത്ത എത്രയെത്ര കഥാപാത്രങ്ങള്‍. ഇനി നിറുത്താതെ എഴുതുക

Ajith Polakulath said...

കുറു മാഷെ, മാഷിനു ഒരു ചെറിയ മിസ്റ്റേക്ക് ,
ഇത്ര നല്ല കഥ ഒന്നും എന്നെ കൊണ്ട് എഴുതാന്‍ പറ്റില്ലേ... ഇതു നമ്മുടെ ചുള്ളന്‍ / പുലി ജയേഷ് എഴുതിയതാണേ...

അവന്‍ ഇതു കണ്ടാന്‍ നമ്മളേ രണ്ടുപേരേം കൊല്ലും മാഷെ.. ഹ ഹ ..

എന്തായാലും ബാച്ചിലര്‍ ലൈഫ് കുറുമാന്‍ മാഷു പറഞ്ഞപോലെ ജയേഷ് ഒപ്പിയെടുത്തിട്ടൂണ്ട്.
എനീക്കിങ്ങനെയെഴുതാന്‍ പറ്റുന്നില്ലല്ലോ? ദൈവമേ :)

Jayesh/ജയേഷ് said...

കുറുമാന്‍ മാഷേ... വളരെ നന്ദി... അജിത്ത് ഇത്ര നല്ല ഒരു വേദി ഒരുക്കിയതിന്‌ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

Anonymous said...

this is nice theme. but you try to perform more.....&......
gud wishes
aur pray w/ u

Unknown said...

നന്നായിട്ടുണ്ട് ജയേഷ്.

(ഇത് ബാച്ചി ക്ലബ്ബിലിട്ടാല്‍ എപ്പൊ സെല്‍ഫ് ഗോളായെന്ന് നോക്കിയാല്‍ മതി) :-)

വിഷ്ണു പ്രസാദ് said...

ജയേഷ്, കഥ ഇഷ്ടമായില്ല.

Jayesh/ജയേഷ് said...

മാഷിന്റെ ഇഷ്ടം

suresh nagaripuram said...

jayeshinte kadha athimanoharamaya bhashyil avtharipichirikkunnu
ur all stories have readebility

Anonymous said...

ഹൃദ്യമായി, ഇത്ര ഒഴുക്കോടെ എഴുതാന്‍ കഴിയുന്നത് ഭാഗ്യമാണ്... എഴുത്തു നിര്‍ത്തരുത് കേട്ടോ! വിഷ്വല്‍ ലാംഗ്വേജ് എന്നൊക്കെ പറയില്ലേ.. ഉദാഹരിക്കാം...
keep it up
anu