നമ്മുടെ ശശിയേട്ടന്റെ (കൈതമുള്ള്) പുസ്തകം പ്രകാശനം ഈ വരുന്ന ഒക്ടോബര്‍ 6 നു കോഴിക്കോട് ടൌണ്‍ ഹാളില്‍ . വിശദ വിവരങ്ങള്‍ ചുവടെ
എല്ലാരും പങ്കെടുക്കുമല്ലോ
Monday, September 28, 2009
Sunday, September 20, 2009
'ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം - 09'
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ് മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ 2009 സെപ്‌റ്റംബർ 30 ബുധനാഴ്ചയ്ക്കു മുൻപായി ബഹ്‌റൈൻ കേരളീയ സമാജം, പി.ബി. നമ്പർ. 757, മനാമ, ബഹ്‌റൈൻ എന്ന വിലാസത്തിലോ bks.jalakam@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താത്പര്യപ്പെടുന്നു. കവറിനു മുകളിൽ - ‘ബി.കെ.എസ്. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടിൽ നിന്നുള്ള കഥാകാരന്മാരും കവികളും ഉൾപ്പെട്ട ജൂറിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുക. സമാജത്തിൽ ഡിസംബർ മാസത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
1. രചയിതാവ് ഇപ്പോൾ ഗൾഫ് മേഖലയിൽ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം 2. മൗലിക സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവർത്തനങ്ങൾ, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരാൾക്ക് കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികൾ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാൻ പാടില്ല.
5. രചയിതാവിനോ സുഹൃത്തുക്കൾക്കോ വായനക്കാർക്കോ പ്രസാധകർക്കോ കഥകൾ നിർദ്ദേശിക്കാം 6. സൃഷ്ടികളിൽ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ് സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ മെയിൽ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികൾക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
9. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികൾ തിരിച്ചു നല്‌കുന്നതല്ല, അതിനാൽ കോപ്പികൾ സൂക്സിക്കുക. 12. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറിൽ ബന്ധപ്പെടുക. ( benyamin39812111@gmail.com )

Sunday, April 5, 2009
ഹൈറേന്ച്
സതീഷാണ് അഭിപ്രായം മുന്നോട്ട് വച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരും അതം ഗീകരിക്കുകയും ചെയ്തു.
എല്ലാവരും എന്ന് പറഞ്ഞാല്‍ , സതീഷിന്റെ ഭാര്യ സുമ, രതിപ്രിയ, അവളുടെ ഭര്‍ ത്താവ് സോമന്‍ . രതീഷിന്റേത് ഒളിച്ചോട്ടമായിരുന്നു. അയാളും സുമയും പ്രണയം മൂത്ത് വ ീട്ടുകാരുമായി വഴക്കിട്ട് ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ രെജിസ്റ്റര്‍ മാരീജ് ചെയ്യുകയായിരുന്നു. അതിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തത് സോമനും രതിപ്രിയയുമാണ്. അത് കൊണ്ടായിരിക്കും ഹണിമൂണ്‍ ട്രിപ് എല്ലാവരും ഒന്നിച്ചാകാം എന്ന് സതീഷ് അഭിപ്രായപ്പെട്ടത്.
സോമന്` താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നെയങ്ങ് സമ്മതിക്കുകയായിരുന്നു. അയാളുടെ വിവാഹം കഴിഞ്ഞിട്ടും കുറച്ച് വര്‍ ഷങ്ങളേ ആയിട്ടുള്ളൂ. ജോലി തേടി ആ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് രതിപ്രിയയെ ആയിരുന്നു. പിന്നീടത് വലിയ സൌഹൃദമായി മാറി. രതിപ്രിയയെ വിവാഹം ചെയ്യണമെന്ന് തോന്നിയപ്പോള്‍ അത് തുറന്ന് പറയാന്‍ അന്ന് വിഷമമൊന്നും തോന്നിയിരുന്നില്ല. അവള്‍ ആരും കൊതിച്ച് പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു. വിഷയം അവതരിച്ചപ്പോഴാണ് അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെല്ലാം അവള്‍ വെളിപ്പെടുത്തിയത്.
അവള്‍ ഒരാളെ വിവാഹം ചെയ്ത് അധികം വൈകാതെ തന്നെ വിവാഹമോചനവും നേടിയതായിരുന്നു. അത് കേട്ടപ്പോഴും സോമന് അത്ര പ്രശ്നമൊന്നും തോന്നിയില്ലായിരുന്നു.
" അതല്ല സോം .... അയാള്‍ എന്നെ ഉപേക്ഷിക്കാനുള്ള കാരണം കൂടി കേള്‍ ക്കൂ " അവള്‍ പറഞ്ഞു. അയാള്‍ ഒരു മണ്ടനായത് കൊണ്ട് എന്ന് മനസ്സില്‍ പറഞ്ഞു സോമന്‍ അപ്പോള്‍ .
" സോം .. എനിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാവില്ല... എല്ലാ ടെസ്റ്റുകളും ചെയ്ത് ഉറപ്പിച്ച ശേഷമാണ് അയാള്‍ ഡിവോഴ്സ് ചെയ്തത് "
സോമന് കുട്ടികളെ ഉണ്ടാക്കുന്നതില്‍ താല്പര്യം ഇല്ലായിരുന്നു. അത് അവളെ അറിയിച്ചപ്പോള്‍ പിന്നെ കാര്യങ്ങള്‍ വൈകാതെ തന്നെ നടന്നു.
അങ്ങനെ ഇണങ്ങിയും പിണങ്ങിയും അവര്‍ ജീവിക്കുകയായിരുന്നു. അതിനിടെ സതീഷിന്റെ കാര്യം വന്നപ്പോഴും അവര്‍ സസന്തോഷം പങ്ക് ചേര്‍ ന്നു. എങ്കിലും വര്‍ ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സോമന് അവിചാരിതമായി ഒരു മടുപ്പ് ബാധിക്കുകയും രതിപ്രിയയുടെ സൌന്ദര്യത്തില്‍ താല്പര്യം കുറയുകയും ചെയ്തു. അത് അയാള്‍ ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കി. രതിപ്രിയയെ അയാള്‍ മുമ്പത്തേക്കാളേറെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്നതാണ് കാരണം .
" വെറും ശരീരം ... അത് മാത്രമാണല്ലേ നമ്മള്‍ ? " ഒരു ദിവസം രതിപ്രിയ ചോദിച്ചു. സോമന് പെട്ടെന്നൊരുത്തരം കൊടുക്കാനായില്ല. . അവള്‍ ക്കും തന്നെ മടുത്ത് തുടങ്ങിയോയെന്ന് ആശങ്ക മൊട്ടിട്ടു.
ഒരു മാറ്റത്തിന് വേണ്ടിയാണ് ഹണിമൂണ്‍ ട്രിപ് ഒന്നിച്ചാക്കാമെന്ന് സമ്മതിച്ചത്. തങ്ങളും വിവാഹശേഷം എങ്ങോട്ടും പോയിട്ടുമില്ലല്ലോ.
ഏതോ ഒരു മലമുകളിലായിരുന്നു സതീഷ് പറഞ്ഞ സ്ഥലം . അധികം ജനവാസമൊന്നുമില്ലാത്ത അവിടെ ഒരു റിസോര്‍ ട്ടില്‍ രണ്ട് മുറികള്‍ പറഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മാത്രമായിരുന്നു അവിടത്തെ താമസക്കാര്‍ .
സ്ഥലം സോമന് ഇഷ്ടപ്പെട്ടു. രാവിലെ മഞ്ഞ് പുതച്ച മലനിരകള്‍ . പച്ച പരവതാനി പോലെ താഴ്വാരം . ഒരു വെള്ളച്ചാട്ടം , പുഴ എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെല്ലാം തിരിച്ച് കിട്ടിയത് പോലെ തോന്നി അയാള്‍ ക്ക്.
രതിപ്രിയയും സന്തോഷവതിയായിരുന്നു. അവള്‍ എപ്പോഴും അയാളെ ചേര്‍ ന്ന് നിന്ന് മനസ്സിനെ പുതുക്കിയെടുത്തു.
സതീഷും സുമയും അതിനേക്കാള്‍ ആഹ്ലാദത്തിലായിരുന്നു. അവര്‍ രാവിലെ തന്നെ സ്ഥലങ്ങള്‍ കാണാനിറങ്ങി. സോമനും രതിപ്രിയയും മുറിയില്‍ ത്തന്നെയായിരുന്നു.
" ഇവിടെ അടുത്തൊരു അമ്പലമുണ്ടെന്ന് സതീഷ് പറഞ്ഞു. നമുക്കങ്ങോട്ട് പോയാലോ ? " അവള്‍ പറഞ്ഞു. മുറിയിലിരുന്ന് ബോറടിച്ച് തുടങ്ങിയ സോമന്‍ സമ്മതം മൂളി.
അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വെള്ളയില്‍ ചുവന്ന പുക്കളുള്ള സാരിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കുളി കഴിഞ്ഞ് ഈറനായ മുടി വിരിച്ചിട്ട് തന്നെ വന്നു അവള്‍ . മുമ്പൊരിക്കലും അവളെ ഇത്ര മനോഹരിയായി കണ്ടിട്ടില്ലെന്ന് സോമന് തോന്നി. അയാളും കുളിച്ചൊരുങ്ങി.
മഴ പെയ്ത് ചെളി നിറഞ്ഞിരുന്നു വഴിയെല്ലാം . ഒരു വശം കാട്, മറുവശം കൊക്ക. കാലൊന്ന് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അയള്‍ അവളുടെ കൈ പിടിച്ചു. അയാളുടെ എല്ലാ ശ്രദ്ധയും അവളുടെ കാല്‍ വയ്പ്പുകളിലായിരുന്നു.
വഴിയില്‍ ഒന്നു രണ്ടിടത്ത് ചോക്കലേറ്റ് കവറുകള്‍ കണ്ടു. സതീഷിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചോക്കലേറ്റുകളാണെന്ന് അയാള്‍ ക്ക് മനസ്സിലായി.
" അവര്‍ ഇവിടെയെവിടെയോ ഉണ്ട് " അയാള്‍ പറഞ്ഞു. അവള്‍ വേറെയേതോ ലോകത്തിലെന്ന പോലെയാണ് നടക്കുന്നത്. ഓരോ പൂവിലും ചും ബിച്ച്, ഓരോ കിളിയൊച്ചയ്ക്കും കാതോര്‍ ത്ത് സ്വപ്നസമാനമായ യാത്രയായിരുന്നു അവള്‍ക്കത്. അവളെ അവളുടെ സ്വപ്നങ്ങളില്‍ അലയാന്‍ വിട്ടു അയാള്‍ .
കുറേ ദൂരം നടന്നിട്ടാണ് അമ്പലത്തില്‍ എത്തിയത്. വലിയതായൊന്നുമില്ല. ഒരു ഗുഹയില്‍ ദേവകന്യകയുടെ ശില്പം . അതില്‍ ആരോ ഒരു പൂമാല ചാര്‍ ത്തിയിട്ടുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. . രണ്ട് കുരങ്ങുകള്‍ ഗുഹയ്ക്ക് മുകളിലിരുന്ന് പഴം തിന്നുന്നുണ്ട്. അവര്‍ പ്രാര്‍ ഥിച്ചു. നേര്‍ ച്ചപ്പെട്ടി കണ്ടില്ല.
" കുറച്ച് പഴങ്ങള്‍ കൊണ്ടുവരാമായിരുന്നു... "
കുരങ്ങുകളെ നോക്കി രതിപ്രിയ പറഞ്ഞു.
കുറച്ച് നേരം അവിടെ വിശ്രമിച്ചിട്ട് അവര്‍ നടന്നു. മല കയറുകയായിരുന്നു ഉദ്ദേശം . വഴുക്കുന്ന കയറ്റം . ചിലയിടങ്ങളില്‍ കാട്ടുവള്ളികള്‍ പിടിച്ച് വേണം കയറാന്‍ . കയറിക്കയറി ഉച്ചിയിലെത്തി അവര്‍ . അവിടെ നിന്ന് നോക്കിയാല്‍ അഗാധമായ താഴ്ച പേടിപ്പിക്കും . അവള്‍ സോമനെ മുറുകെപ്പിടിച്ചാണ് നിന്നത്.
" ഞാന്‍ ആദ്യമായിട്ടാ ഇത്ര ഉയരത്തില്‍ നില്‍ ക്കുന്നത് " അവള്‍ ഭയം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. അത് കേട്ട് സോമന് ചിരി വന്നു.
" ഇവിടെ വച്ച് എനിക്ക് നിന്നെ ചും ബിക്കണം " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ച് അയാളുടെ കഴുത്തിലൂടെ കൈകള്‍ കോര്‍ ത്തു. ദീര്‍ ഘമായ ചുംബനത്തില്‍ അവര്‍ കൊരുത്തു.
അവള്‍ മിക്കവാറും അബോധത്തിലായിരുന്നു. തണുപ്പും അടുത്ത് തന്നെയുള്ള ആഴത്തിന്റെ ഭീതിയും ചും ബനത്തിന്റെ തീവ്രതയുമെല്ലാമായി അവള്‍ അവശയായിരുന്നു.
" നമുക്ക് പോകാം " ചുന്ടുകള്‍ വേര്‍ പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.
" പോണോ ? ഇങ്ങനെയങ്ങ് ശിലയായാല്‍ പോരേ ?" അയാള്‍ .
അവള്‍ അതിയായ സ്നേഹത്തോട് അയാളെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോള്‍ എന്തോ മാന്ത്രികതയില്‍ അയാള്‍ ഒറ്റത്തള്ള്. ഒരു കരച്ചില്‍ പോലും അവശേഷിക്കാതെ അവള്‍ കൊക്കയിലേയ്ക്ക് അപ്രത്യക്ഷയായി.
അയാള്‍ മെല്ലെ മലയിറങ്ങാന്‍ തുടങ്ങി. അമ്പലത്തിലെത്തിയപ്പോള്‍ സതീഷ് അവിടെ നില്ക്കുന്നുണ്ടായിരുന്നു.
" നിങ്ങളെവിടെയായിരുന്നു ? " സതീഷ് ചോദിച്ചു. സോമന്‍ ഒന്നും പറഞ്ഞില്ല.
" ഞങ്ങള്‍ മല കയറിക്കയറി അങ്ങ് ഉച്ചിയിലായിരുന്നു. എന്ത് റൊമാന്റിക് ആണവിടെ... ആരും വരില്ലെന്നുറപ്പുള്ളത് കൊണ്ട് കുറച്ച് കുസൃതികളും ഒപ്പിക്കാന്‍ പറ്റി ഓപണ്‍ എയറില്‍ ... രസമായിരുന്നു " സതീഷ് പറഞ്ഞു.
" എന്നിട്ട് സുമ എവിടെ ? " സോമന്‍
അവള് പിന്നാലെ വരുന്നുണ്ടായിരുന്നല്ലോ...പോയി അന്വേഷിക്കണോ.. സതീഷ് പറഞ്ഞു. സോമന് അവനെ ഒന്ന് നോക്കി
" വേണ്ട...അന്വേഷിച്ച് പോകുകയുമൊന്നും വേണ്ട....അവര് വന്നോളും "
സോമന് ഒരു സിഗരറ്റ് കത്തിച്ചു
റിസോര് ട്ടിലേയ്ക്ക് തിരിച്ച് നടക്കുന്നതിനിടയില് അവര് ഒന്നും സം സാരിച്ചില്ല. വെയില് ചാഞ്ഞ് തുടങ്ങിയ മലന്ചെരുവുകളില് ആഴങ്ങള് ഒളിപ്പിച്ച് വച്ച നിലവിളികള് പുറത്ത് ചാടാനായി കുതറിക്കൊണ്ടിരുന്നു.

Subscribe to:
Posts (Atom)