കഫേയുടെ ചില്ലുജനാലകളിലൂടെ വെയില് തിളങ്ങി. നിരത്തില്‍ അന്നത്തെ ജോലികള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ആശ്വാസനടത്തങ്ങള്‍ കാണാമായിരുന്നു. ഒരു ദിവസത്തെ കാത്തിരിപ്പിന് ശേഷം കണ്ടുമുട്ടുന്ന കമിതാക്കളുടെ ആഹ്ലാദങ്ങള്‍ കഫേയില്‍ നിറയുന്നു. പശ്ചാത്തലത്തില്‍ എല്‍ ട്ടന് ജോണിന്റെ പ്രേമഗാനം മൃദുവായി അലയടിക്കുന്നു. മേശപ്പുറത്ത് എത്തിപ്പെട്ട ആവി പറക്കുന്ന കപ്പച്ചിനോയിലേയ്ക്ക് അയാള്‍ സാകൂതം നോക്കി.
സതീശന് എന്നാണയാളുടെ പേര്. അയാള്‍ പതിവിലേറെ സന്തോഷവാനായി കാണപ്പെട്ടു. എതിരേയുള്ള ഒഴിഞ്ഞ കസേരയിലേയ്ക്ക് കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ ചുണ്ട് കപ്പിനോടടുപ്പിച്ചു. അല്പനേരത്തിനകം ആ കസേരയില്‍ വന്നിരിക്കാന്‍ പോകുന്നത് യമുനയാണ്.
സതീശന്റെ കാമുകിയാണ് യമുന. പ്രണയം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. വളരെയേറെ വിയര് പ്പൊഴുക്കിയും വിഷമിച്ചുമാണ് ആ സുന്ദരിക്കുട്ടിയെക്കൊണ്ട് അയാള്‍ സമ്മതം മുളിപ്പിച്ചത്. ഇപ്പോഴാകട്ടെ അവള് ഭ്രാന്തമായി അയാളെ സ്നേഹിക്കുന്നു. ഇത്രയും നാള് പ്രണയത്തെ പുച്ഛത്തോടെ സമീപിച്ചത് തെറ്റായിപ്പോയെന്ന് വരെ അവള് പറയുകയുണ്ടായി. എന്നാലും ഇനിയും അവള് ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് തന്നെയാണ്` സതീശന്റെ അഭിപ്രായം . അതിലേയ്ക്ക് കഥ മുന്നേറുനന്തായിരിക്കും .
എല്ലാ ദിവസവും അവര്‍ ഇതേ കഫേയില്‍ വച്ചാണ് സന്ധിക്കാറുള്ളത്. അവര്‍ അന്നത്തെ സായാഹ്നം എങ്ങിനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതും ഇവിടെ വച്ചാണ്. റൊമാന്റികായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനെക്കുറിച്ച് അവര്‍ ചര് ച്ച ചെയ്യും . മിക്കവാറും പാര് ക്ക്, ബീച്ച് എന്നിങ്ങനെയുള്ള എസ്റ്റാബ്ലിഷ്മെന്റുകളിലായിരിക്കും ചര് ച്ച അവസാനിക്കാറ്. പിന്നീട് സ്നേഹം നിറഞ്ഞ സം ഭാഷണങ്ങളിലേര്‍ പ്പെടുക , പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ സമയം കടന്ന് പോകും .
പക്ഷേ അവര്‍ ചുറ്റുമുള്ള മറ്റ് കമിതാക്കളെപ്പോലെ ചും ബിക്കുകയോ ആലിം ഗനം ചെയ്യുകയോ ചെയ്യാറില്ല.
യമുനയ്ക്ക് അത് ഇഷ്ടമല്ല.
പരിശുദ്ധാത്മായ സതീശന് എല്ലാം മനസ്സില്‍ സഹിച്ച് സഹിച്ചെന്നേയുള്ളൂ. എന്ന് വച്ചാല്‍ ഇനി സഹിക്കില്ലെന്ന്.
ശരി തന്നെ. അത് തന്നെ സതീശന്റെ ആഹ്ലാദത്തിന്റെ കാരണം . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അയാള്‍ നടത്തി വരുന്ന ബോധവത്ക്കരണശ്രമങ്ങള്‍ , വാക് പ്പയറ്റുകള്‍ , സെന്റിമെന്റ്സ് മുതലായവ കാരണം യമുനയുടെ മനസ്സൊന്നിളകിയിട്ടുണ്ട്. മാനസികമായ കൊടുക്കല്‍ വാങ്ങലുകളില്‍ പ്രണയം ഭദ്രമല്ലെന്നും ശാരീരികമായ പങ്കുവയ്ക്കലുകള്‍ അനിവാര്യമാനെന്നും വാദിച്ച് ജയിക്കാന്‍ സതീശനായിട്ടുണ്ട്. ഇനി ബന്ധം തന്നെ ഉപേക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് ഒന്ന് മാറിച്ചിന്തിക്കാന്‍ യമുന തീരുമാനിച്ചത്.
24 മണിക്കൂര്‍ ആണ് അവള് ആവശ്യപ്പെട്ടത്. അത് ഏതാനും നിമിഷങ്ങള്‍ ക്കകം കഴിയുകയും ചെയ്യം . ഒരു തീരുമാനവുമായി അവള് വരാനുള്ള മുഹൂര് ത്തം അടുക്കുന്നതോടെ നെന്ചിടിപ്പ് അക്രമാസക്തമാകുനന്ത് അയാളറിഞ്ഞു.
അവളുടെ തീരുമാനത്തെക്കുറിച്ച് അയാള്‍ ക്ക് ആശങ്കകളൊന്നുമില്ലെങ്കിലും , പെണ്ണല്ലേയെന്ന കോമയില്‍ പ്രതീക്ഷകള്‍ കാലുടക്കി.
തുടക്കത്തില്‍ പറഞ്ഞ അതേ അന്തരീക്ഷത്തിലേയ്ക്ക് യമുന രം ഗപ്രവേശനം ചെയ്തു. പതിവില്ലത്ത നാടകീയത അവളുടെ ചലനങ്ങള്‍ ക്കുണ്ടെന്ന് തോന്നി. വല്ലാത്ത ടെന്‍ ഷന് അനുഭവിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി പെരുമാറാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം .
അയാള്‍ മനസ്സില്‍ പുന്ചിരിച്ചു.
അവള് ഇരുന്നു. ചെറുതായൊന്ന് ഷോപ്പിങ് നടത്തിയ ലക്ഷണമുണ്ട്. നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോം പ്ലക്സിന്റെ നിറഞ്ഞ കവര്‍ അവള് നിലത്ത് കസേരക്കാലിനോട് ചേര് ത്ത് വച്ചു. ഇരുകൈകള്‍ കൊണ്ടും മുഖം അമര്‍ ത്തിത്തുടച്ച് മുടിയൊന്നൊതുക്കി . എന്നിട്ട് ഒരു ദീര് ഘനിശ്വാസത്തോടൊപ്പം നോട്ടം ജനാലയിലൂടെ പുറത്തേയ്ക്ക് നീക്കി വച്ചു.
' കാര്യമായി എന്തൊക്കെയോ വാങ്ങിക്കൂട്ടിയത് പൊലെയുണ്ടല്ലോ ' അയാള്‍ പറഞ്ഞു.
മഞ്ഞുരുകി അവള് ചിരിച്ചു.
' എന്തൊക്കെയാ വാങ്ങിയത് ?'
' അത്.. അത്... പെണ് കുട്ടികള്‍ ക്ക് ആവശ്യമായ കുറച്ച് സാധനങ്ങള്‍ '
' ശരി..ശരി.. ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല. ' ഒരു വല്ലാത്ത നോട്ടത്തോടെ അയാള്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം ചുവന്നു.
'അതൊന്നുമല്ല' അവള്
' ഏത് ? ' എന്നയാള്‍ ചോദിച്ചപ്പോള്‍ വല്ലാത്ത പുളകം കൊണ്ട പോലെ അവള് ഉലഞ്ഞു.
" ഛീ.. കുറച്ച് നെയില്‍ പോളീഷ്, ഷാം പൂ, ഫേസ് വാഷ്..ഇതൊക്കെയേയുള്ളൂ '
' അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോയെന്നയാള്‍ പറഞ്ഞപ്പോള്‍ അവള് ക്ക് നിയന്ത്രണം വിട്ട് ചിരി മുഴുവന്‍ അണപൊട്ടിയൊഴുകി.
' ഓക്കെ.. അത് വിടൂ.. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം .' അയാള്‍ അന്തരീക്ഷം ശാന്തമാക്കി.
' ഹും .. അതെ... ഞാനതിനെക്കുരിച്ച് നല്ലപോലെ ആലോചിച്ചു '
' എന്നിട്ട്?'
' സതി.. എന്റെ സങ്കല് പങ്ങള്‍ വേറൊന്നായിരുന്നു. നീ പറയുന്ന പോലെയുള്ള ഒരു ബന്ധം എനിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ് '
' ഉം .. ' അയാള്‍ മൂളി.
' എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു '
അയാളുടെ മനസ്സില്‍ എന്തൊക്കെയോ ചരടറ്റ് തുടങ്ങിയിരുന്നു.
' എന്നിട്ട്...എന്ത് തീരുമാനിച്ചു? '
' ഞാന്‍ കൂട്ടുകാരികളോട് അഭിപ്രായം ചോദിച്ചു '
' ഉം '
' അവരെല്ലാവരും നിന്നെയാ സപ്പോര് ട്ട് ചെയ്തത് '
' ഉം .. എന്നിട്ട് നിന്റെ തീരുമാനം പറയൂ '
അവള് അല്പനേരം മൌനത്തിലേയ്ക്ക് പോയി. സസ് പെന്‍ സ് നിറഞ്ഞ് പൊട്ടുമെന്നായപ്പോള്‍ അവള് തുടര്‍ ന്നു.
' നീ പറഞ്ഞത് പോലെ സതി..നിന്റെ ആഗ്രഹം പോലെ..നിന്നെ നഷ്ടപ്പെടുത്താന്‍ എനിക്ക് പറ്റില്ല. '
ആ സമയത്ത് എന്ത് പ്രകടിപ്പിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഒരാള്‍ സ്വന്തം പ്രത്യയശാസ്ത്രത്തെ ബലി കൊടുത്ത് വന്നിരിക്കുകയാണ്.
' ഉം നല്ലത് .. ' അയാള്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
അവള് വലിയൊരു ഭരം ഇറക്കി വച്ചത് പോലെ ആശ്വസിച്ചിരുന്നു. പിന്നീട് അവര്‍ കപ്പച്ചീനോ കുടിച്ചു, ചര് ച്ച ചെയ്തു, ആദ്യമയി ഒന്നിച്ച് സിനിമയ്ക്ക് പോകാമെന്ന് അവള് സമ്മതിച്ചു. റൊമാന്റിക് പടമൊന്ന് തിരഞ്ഞെടുത്തു. ... അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു.
വീട്ടില്‍ അവളെ കൊണ്ടുപോകാന്‍ പറ്റില്ല. വീട്ടുടമസ്ഥന് ഒരു അരസികനാണ്. സുഹൃത്തുക്കളുടെ കാര്യം ആലോചിക്കുകയേ വേണ്ട. ഒടുക്കം ദൂരെയൊരിടത്ത് പരിചയക്കാരുള്ള ഒരു ലോജ്ജില്‍ മുറിയെടുത്തു. വിശ്വസിക്കാവുന്ന കൂട്ടരാണെന്ന് തോന്നുന്നു. റിസപ്ഷനിസ്റ്റിന് കുറച്ച് സം ഭാവനയും കൊടുത്ത് എല്ലാം സുരക്ഷിതമെന്നാക്കി.
അവള് രാവിലെ തന്നെ വരാമെന്നേറ്റിരുന്നു. നീല ജീന്‍ സും ഓറന്ച് ടീ ഷര് ട്ടും ധരിച്ച അവളെ കണ്ടപ്പോള്‍ അയാള്‍ സ്വയം അഭിനന്ദിച്ചു, പുകഴ്ത്തി, അസൂയപ്പെട്ടു. അവളുടെ വടിവൊത്ത ശരീരം ഒരാളെ ഭ്രാന്തനാക്കിയില്ലെങ്കിലേ ഉള്ളൂ.
' നീ പ്രിപ്പേര്‍ ചെയ്തിട്ടില്ലെ? '
വാതിലടച്ച് അയാള്‍ എല്ലാം ഭദ്രമാനെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തുമ്പോല്‍ അവള് ചോദിച്ചു.
അയാള്‍ പോക്കറ്റില്‍ നിന്നും കോണ്ടൊം പാക്കറ്റ് എടുത്ത് കാണിച്ചു. യമുന ലജ്ജയില്‍ കുതിര് ന്ന ചിരിയോടെ മെത്തയിലേയ്ക്ക് ഒഴുകി.
സമയം പാഴാക്കാനില്ലായിരുന്നു. വിശന്ന് വലഞ്ഞവനെപ്പോലെ അയാള്‍ യമുനയിലേയ്ക്ക് ഊളിയിട്ടു. ഒഴുക്ക് കൂട്ടിയും കുറച്ചും അവള് പാഞ്ഞു. ഇനി വയ്യെന്ന നിലയെത്തുന്നത് വരെ അവര്‍ നൃത്തം ചെയ്തു.
വിയര് പ്പില്‍ മുങ്ങിയ നഗ്നതകളിലേയ്ക്ക് സ്വന്തമെന്ന് പോലെ നോക്കിക്കൊണ്ട് അവര്‍ കിടക്കുകയായിരുന്നു.
' നിനക്കിപ്പോള്‍ സന്തോഷമായില്ലേ ?' അവള് ചോദിച്ചു
' സോറി യമുനാ, ഞാന്‍ നിന്നെ നിര് ബന്ധിക്കാന്‍ പാടില്ലായിരുന്നു. ഇതൊന്നും വേണ്ടായിരുന്നു. ' അയാള്‍ പറഞ്ഞു. അവള് പുന്ചിരിച്ചു. ഒരു ഭീരുവിനെ കാണുമ്പോലെയുള്ള പരിഹാസമുണ്ടായിരുന്നു അതില്‍.
അയാള്‍ എഴുന്നേറ്റിരുന്നു.
' യമുനാ.. ഞാനൊരു കാര്യം പറയട്ടെ...ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്കിടയില് , നിനക്ക് വേണ്ടി വടം വലിയുണ്ടായിരുന്നത് നിനക്കറിയാമല്ലോ ? '
അവള് മനസ്സിലാവാത്തത് പോലെ നോക്കി. അയാള്‍ തുടര്‍ ന്നു
' ഞങ്ങള്‍ ക്കിടയില് ഒരു പന്തയമുണ്ടായിരുന്നു '
' എന്ത് ?'
' നിന്നെ ആര് പ്രണയിക്കുമെന്ന് '
' എന്നിട്ട് നീ ജയിച്ചു അല്ലേ ?'
' അതെ ' അയാള്‍ അവളെ ചും ബിക്കാനാഞ്ഞു. ഒഴിഞ്ഞ് മാറിക്കൊണ്ട് അവള് ചോദിച്ചു.
' സതീ..ഇനി നമുക്ക് പിരിയാം ?'
' വാട്ട് ? ' ആശ്ചര്യം കൊണ്ട് നിറഞ്ഞ അയാളുടെ ശബ്ദം മുറിയിലാകെ മുഴങ്ങി. വിശദീകരണത്തിനൊന്നും നില് ക്കാതെ അവള് വസ്ത്രം ധരിച്ച് വാതില്‍ തുറന്നു. നടുക്കടലില്‍ പതിച്ചവനെപ്പോലെയിരിക്കുന്ന അവനെ നിര് വ്വികാരം നോക്കി അവള് ചോദിച്ചു
' സത്യം പറയ്... ഈ ദിവസത്തിന് വേണ്ടിയല്ലെ നിങ്ങള്‍ പന്തയം വച്ചത് ? '
Wednesday, April 30, 2008
Subscribe to:
Post Comments (Atom)
15 comments:
"യമുന"
its really ammaizing yaar.. really xlnt work
all the best
:-))
അല്പം ക്രൂരമായ കഥയായിപ്പോയി. അവസാനമെത്തുമ്പോഴേയ്ക്കും ആകെയൊരു അമ്പരപ്പും കണ് ഫ്യൂഷനും .... A very disturbing work... Congrats..
സത്യസന്ധമായ ആവിഷ്ക്കാരം.
മാംസപുഷ്പത്തിലെ പരാഗം മാത്രമാണു പ്രണയം എന്ന സത്യം ഇവിടെ ഒന്നുകൂടി..
കൊടുകൈ മാഷേ
oroo kadhakazhiyumpolum aliya nee oru stage kude munnil ethunndu .. very touching one super da :)
അവള്‍ക്ക് നഷ്ടമൊന്നും തോന്നിയിട്ടില്ലെങ്കില്‍ പിന്നെയാര്‍ക്കു പോയി? പക്ഷേ ചതിക്കപ്പെട്ടുവെന്നാണെങ്കില് ഒരവനേയും ബാക്കി വെച്ചേക്കുകയുമരുത്..
നന്ദി..നന്ദി....:)
നന്നായിട്ടുണ്ടു മച്ചൂ.... യമുന.....
.............പോരട്ടങ്ങനെ പോരട്ടെ.........
അവളുടെ പ്രത്യയശാസ്ത്രം പാടേ വിറ്റില്ല. ഒന്ന് പണയം വെച്ചതേയുള്ളുവല്ലേ? കഥ നന്നായി.
ഒരു പൈങ്കിളിയുടെ സുതാരിയ തലങ്ങളിലൂടെ ഊഴ്ന്നിറങ്ങി ഒരു നാഗരികതയുടെ പച്ചയായ പ്രേമം അല്ലെങ്കില്‍ കാമം ആസ്വാദകനില്‍ എത്തിക്കുന്ന ഒരു കൊച്ചു കഥ. അത് പന്തയം, സ്നേഹം, തിരിച്ചറിവ് ഇവയിലെത് മാകട്ടെ , പക്ഷെ എത്തി നില്‍ക്കുന്നത് രതിയിലല്ലേ ? നഗരത്തിന്റെ ക്ഷണികമായ സ്നേഹത്തില്‍ കവിഞ്ഞു പുതുതായൊന്നും കണ്ടില്ല...എങ്കിലും ബോറടിപ്പിക്കാതെ ഗുണപാഠം പറഞ്ഞു തന്നു.
a good work :-)
:-) nias
നല്ല വായന
' സത്യം പറയ്... ഈ ദിവസത്തിന് വേണ്ടിയല്ലെ നിങ്ങള്‍ പന്തയം വച്ചത് ? ' Manoharam.. Inninte mugham kanunnu. Ashamsakal.
നല്ല കഥ... കാമമില്ലതെ എന്തൊന്ന് പ്രണയം
Post a Comment