Friday, January 11, 2008

ദുനിയ

വളരെ സാധാരണപ്പെട്ട ഒരു പ്രഭാതമായിരുന്നു അത്. ഒരു കട്ടന്‍ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാന്‍ വച്ച് പ്രഭാതകൃത്യങ്ങള്‍ ക്ക് പുറപ്പെടുമ്പോഴും സുധീരന്‍ പാതിയുറക്കത്തിലായിരുന്നു. പത്രം വരാന്‍ വൈകുന്നതിലുള്ള അമര്‍ ഷവും അയാളെ വല്ലാത്ത ഉന്മേഷക്കുറവിലേയ്ക്ക് തള്ളിയിട്ടിരുന്നു. പത്രം വായിച്ചുകൊന്ടല്ലെങ്കില്‍ കക്കൂസില്‍ പോകാന്‍ പറ്റാത്തത് പുകവലി പോലെ ഒരു ദുശ്ശീലമായിരുന്നു. ഒടുവില്‍ എന്തൊക്കെയോ ചെയ്തെന്ന് വരുത്തി ചൂടുള്ള ചായയുമായി ഓരോന്നാലോചിച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നത് കേട്ടു.പത്രക്കാരന്‍ പയ്യനാണെങ്കില്‍ തൊടുക്കാന്‍ ഒരുപിടി അസ്ത്രങ്ങളുമായാണ്‌ വാതില്‍ തുറന്നത്. പക്ഷേ അവിടെ കന്ട കാഴ്ച അയാളെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശയക്കുഴപ്പത്തിലെത്തിച്ചു.

അവള്‍ ദുനിയ തന്നെയാണെന്ന് കുറേ പ്രാവശ്യം മനസ്സില്‍ പറഞ്ഞപ്പോഴാണ്‌ വിശ്വാസമായത്.
' നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ? ' അവല്‍ ബാഗ് എടുത്ത് അകത്തേയ്ക്ക് വന്നു.
' നിന്റെയീ സങ്കേതം കണ്ടുപിടിക്കാന്‍ കുറേ ബുദ്ധിമുട്ടി ' അവള്‍ പറഞ്ഞു.
പിന്നീട് ഔപചാരികമായ സം ഭാഷണങ്ങള്‍ ക്കിടയില്‍ സുധീരന്‍ അവള്‍ ക്ക് ഒരു ഗ്ലാസ്സ് ചായ കൊറ്റുക്കുകയും ഫ്രെഷാവാന്‍ കുളിമുറി കാണിച്ച് കൊടുക്കുകയും ചെയ്തു.
' ശരിക്കും നീയൊന്ന് ഞെട്ടീല്ലേ എന്നെ കന്ടപ്പോള്‍ ? ' അവള്‍ ചായക്കപ്പില്‍ ചുന്ടുകള്‍ അടുപ്പിച്ചുകൊണ്ട് ചോദിച്ചു.
' സത്യം .. നിന്നെ കാണുമെന്ന് ജീവിതത്തില്‍ വിചാരിച്ചിരുന്നില്ല '
അവള്‍ ചിരിച്ചു।

' നമ്മുടെ റഷീദാണ്‌ നിന്റെ വിലാസം തന്നത് '
' ഓ.. അവന്‍ ഇന്നലേം കൂടി വിളിച്ചിരുന്നു..പക്ഷേ നിന്റെ കാര്യം ഒന്നും പറഞ്ഞതുമില്ല '
കേവലമായ ഇത്തരം സം ഭാഷണങ്ങള്‍ തുടര്‍ ന്നുകൊണ്ട് പോകാന്‍ രണ്ട് പേര്‍ ക്കും താല്പര്യമില്ലായിരുന്നത് താല്ക്കാലികമായ ഒരു മൌനത്തിന്‌ ജന്മം നല്കി. അവര്‍ ക്ക് മുഖത്തോട് മുഖം നോക്കി സം സാരിക്കാന്‍ അപ്പോള്‍ വിഷമമുണ്ടായിരുന്നു. ഇപ്പോഴും ഒരു കിളിവാതിലിലൂടെ നോക്കിയാല്‍ പോലും വ്യക്തമായി കാണാന്‍ കഴിയുന്നത്ര തുറന്നിരിക്കുകയായിരുന്നു അവരുടെ മനസ്സുകള്‍ . അയാള്‍ പഴയൊരു ഹിന്ദി ഗാനം മൂളി. അതും അബദ്ധമായി. രാജേഷ് ഖന്നയുടെ ഒരു വിരഹഗാനമായിരുന്നു അത്. അപ്പോഴേയ്ക്കും സാന്ദര്‍ ഭികവശാല്‍ എത്തിച്ചേരാനിടയായ പത്രകാരന്‍ പയ്യനോട് ഒന്ന് കയര്‍ ത്ത ശേഷം അയാള്‍ തലക്കെട്ടുകളിലുടെ കണ്നോടിക്കേ അവള്‍ ഉള്‍ പ്പേജുകളിലൊന്നിനെ സ്വാതന്ത്ര്യപൂര്‍ വ്വം വലിച്ചെടുത്തു. ഇവള്‍ ക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍ ചായക്കപ്പുകള്‍ എടുത്ത് കഴുകാനെന്ന ഭാവത്തില്‍ അടുക്കളയിലേയ്ക്ക് രക്ഷപ്പെട്ടു.
മഞ്ഞലിഞ്ഞ് തുടങ്ങിയപ്പോള്‍ അവള്‍ പുതിയ വാര്‍ ത്തകള്‍ വല്ലതുമുണ്ടോയെന്ന് തമാശ മട്ടില്‍ തിരക്കി।

' ഓ .. എന്തു പുതിയ വാര്‍ ത്ത..' എന്ന് പതിവ് മറുപടി പറഞ്ഞ് അയാള്‍ പത്രപാരായണം മതിയാക്കി.
' അല്ലാ .. നിന്റെയീ എടുപിടീന്നുള്ള വരവിന്റെ ഉദ്ദേശം പറഞ്ഞില്ലല്ലോ 'അയാള്‍ ചോദിച്ചു
' ശ്ശൊ॥എന്റെയൊരു കാര്യം .. അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല... ഒരാഴ്ചത്തെ ഒഫീഷ്യല്‍ ട്രിപ് ഈ നഗരത്തിലേക്ക്.. വന്ന സ്ഥിതിയ്ക്ക് ചെറിയൊരു കറക്കം ആകാമെന്ന് കരുതി.. ഇന്നാണെങ്കില്‍ പണിയൊന്നുമില്ല... അപ്പോഴാണ്‌ നീ ഇവിടെയുണ്ടെന്ന കാര്യം അറിയുന്നത് .. എന്നാപ്പിന്നെ നിന്റെ കൂടെ ഒരു ദിവസം ചിലവഴിക്കാമെന്ന് കരുതി ...'

' എന്നാല്‍ മ്യൂസിയം കാണാന്‍ പോയാലോ...ഞാനും കണ്ടിട്ടില്ല '
'എങ്കില്‍ ഒന്ന് കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അവള്‍ മറഞ്ഞപ്പോള്‍ അയാളുടെ മനസ്സ് പിടയാന്‍ തുടങ്ങി। കാരനം വേറൊന്നുമല്ല , ഇപ്പോള്‍ കുളിക്കാന്‍ പോയ ദുനിയയുണ്ടല്ലോ കക്ഷിയുടെ ഒരു കാലത്തെ സ്വപ്നമായിരുന്നു. കാമ്പസ് ജീവിതത്തില്‍ തുടങ്ങി താലോലിഹ്ച് കൊണ്ടിരുന്ന ഒന്നായിരുന്നു അവളെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടും ബജീവിതം നയിക്കണമെന്ന്. അവള്‍ ക്കും അതറിയാമായിരുന്നെങ്കിലും ഇരുവരും സ്വതസിദ്ധമായ ചമ്മലുകള്‍ ക്ക് ഉടമകളായിരുന്നതിനാല്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കാനും പരിമളം പരത്താനും കഴിഞ്ഞില്ല.

പിന്നീട് പറയാതിരിക്കാനാവില്ല എന്ന അവസ്ഥ വന്നപ്പോഴേയ്ക്കും പരീക്ഷ , അവധി എന്നെല്ലാം പറഞ്ഞ് ഒഴിവായിപ്പോയി. പിന്നീടിത് വരെ, എന്ന് വച്ചാല്‍ ദുനിയയെ കാണുന്നത് വരെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ നൊമ്പരങ്ങള്‍ അലയടിപ്പിച്ചുകൊണ്ട് ആ നഷ്ടബോധം ഉണരുമായിരുന്നു. അവളുടെ കാര്യം ഇപ്പോഴെങ്ങനെയാണെന്ന് അറിയാനും വഴിയില്ല.
അവള്‍ കുളിച്ച് വന്നപ്പോഴേയ്ക്കും അയാള്‍ സമനില വീണ്ടെടുത്തിരുന്നു.

അവര്‍ ഓട്ടോറിക്ഷയില്‍ മ്യൂസിയത്തെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു। അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മും ബയിലെ വലിയൊരു പരസ്യ കമ്പനിയില്‍ കയറിപ്പറ്റിയതും , ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടിയതും , ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ശാഖകളിലേയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം . കമ്പനി ചിലവില്‍ നാട് കുറേ കണ്ടു എന്ന് പറഞ്ഞ് അവള്‍ ചിരിക്കുമ്പോള്‍ അയാളും ചിരിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാല്‍ അയാള്‍ ക്കറിയേണ്ടത് അവളുടെ വിവാഹം , ഭാവിപരിപാടികല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുരിച്ചായിരുന്നു। അവളാകട്ടെ വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടക്കാനുള്ള ഒരു പഴുത് പോലും ഇല്ലാതെയായിരുന്നു സം സാരിച്ചിരുന്നത് । ഏതായലും , താന്‍ വലിയൊരു കുഴപ്പത്തില്‍ അകപ്പെട്ടുവെന്ന് അയാള്‍ ക്ക് തീര്‍ ച്ചയായി. ഒരിക്കല്‍ തന്നില്‍ നിന്നും നഷ്ടപ്പെട്ട ഒരവയവം തിരിച്ച് കിട്ടിയത് പോലെയാണ്‌ തോന്നുന്നത്.

വൈകുന്നേരം വരെ മ്യൂസിയത്തില്‍ . പിന്നെ ചാര്‍ മിനാര്‍ , ബാം ഗിള്‍ സ്ട്രീറ്റില്‍ നിന്നും ബാഗ് നിറയെ വളകള്‍ വാങ്ങല്‍ , ഇറാനി ചായ ഉസ്മാനിയ ബിസ്ക്കറ്റ് എന്നെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴേയ്ക്കും ഇരുട്ടായിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഒരിക്കല്‍ അവള്‍ താന്‍ അവിവാഹിതയാണെന്നും നല്ല ആലോചന വന്നാല്‍ നോക്കണമെന്നും പറഞ്ഞത് പോലെ തോന്നിയത് അയാളെ വല്ലാത്തൊരു തിടുക്കത്തിലേയ്ക്ക് തള്ളിയിട്ടു.
' എന്തായാലും ഇന്നത്തെ ദിവസം ഞാന്‍ ശരിക്കും ആസ്വദിച്ചു ' അവള്‍ സോഫയില്‍ തളര്‍ ന്നിരുന്ന് പറഞ്ഞു. 'അയാള്‍ ഷര്‍ ട്ടിന്റെ ബട്ടനുകള്‍ അഴിച്ച് ഫാനിന്റെ ചുവട്ടില്‍ നിന്നു.
' അയ്യോ .. സമയം എത്രയായി ? ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല .. നാളെ രാവിലെ പോകേണ്ടതാ എനിക്ക് '
അവള്‍ പറഞ്ഞു.
' നാളെയോ ? '

അയാളുടെ സ്വരത്തിലെ സം ഭ്രമം അവള്‍ മനപ്പൂര്‍ വ്വം കണ്ടില്ലെന്ന് നടിച്ചതായിരിക്കാനും സാദ്ധ്യതയുണ്ട്.' ങാ .. എന്റെ ഇവിടത്തെ ജൊലി കഴിഞ്ഞു. നാലെ രാവിലെ തിരിച്ച് പോകണം .. നമുക്ക് ഉറങ്ങാന്‍ നോക്കിയാലോ .. ഇല്ലെങ്കില്‍ രാവിലെ പോക്ക് നടക്കില്ല '
അയാള്‍ ശരിയെന്ന് മൂളി. അവള്‍ സോഫയില്‍ കിടന്നോളാമെന്ന് പറഞ്ഞു. അയാള്‍ കമ്പ്യൂട്ടര്‍ ടേബിളിന്‌ താഴെ പുതപ്പ് വിരിച്ച് കിടന്നു. ഉറങ്ങും മുന്പ് ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ജീവിതം മുഴുവനും തനിക്ക് സമാധാനം കിട്ടില്ലെന്ന് മനസ്സിലായ അയാള്‍ എന്തും നേരിടാന്‍ തയ്യാറെടുത്ത് പറയാന്‍ തന്നെ തിരുമാനിച്ച് എഴുന്നേല്‍ ക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് ഓഫാക്കട്ടെയെന്ന് അവള്‍ .
അയാള്‍ മൂളി.
പെട്ടെന്ന് വലിയൊരു ഇരുട്ടും നിശ്ശബ്ദതയും വന്ന് അയാളെ പുതപ്പിച്ചുറക്കി.

9 comments:

Jayesh/ജയേഷ് said...

ദുനിയ"

rajan said...

...inganayokeyum jeetham kazhinju pokarundu...

simy nazareth said...

നല്ല കഥ, മോശം എന്‍ഡിങ്ങ്.

അയാള്‍‍ അങ്ങനെ ഉറങ്ങാന്‍ ഒരു ചാന്‍സുമില്ല.

Kaithamullu said...

നല്ല പ്രമേയം, ജയേഷ്.
കത്രിക പ്രയോഗിക്കാന്‍ മടി കാണിക്കാതിരിക്കുക.

ശ്രീകുമാര്‍ said...

ജയേഷ്.... കൊള്ളാം പ്രതീക്ഷയോടെ ................... ദുനിയ ..........................

"ഗേറ്റുകടന്നു റോഡിലെക്കു തിരിയുമ്പോള്‍ അയാളുടെ വികാരഭരിതമായ മുഖത്തേക്കവള്‍ നോക്കി ..... വളരെ അഗ്രഹത്തോടെ ഓടിയെത്തിയിട്ടും എന്നൊടിന്നെങ്കിലും തനിക്കൊന്നു പറയാമായിരുന്നില്ലെ എന്നവളുടെ കണ്ണുകള്‍ ചൊദിച്ചപോലെ അയാള്‍ക്കു തോന്നി..."

ഉഗാണ്ട രണ്ടാമന്‍ said...

നല്ല പ്രമേയം...

ജ്യോതിഷ് said...

നല്ല ഭാഷയും അവതരണവും. കഥയുടെ ഒഴുക്കും നന്ന്. പക്ഷെ ഒടുക്കം വളരെ തിടുക്കത്തിലായോ എന്ന് തോന്നി.
പുതിയ കഥകള്‍ക്കായ്‌ പ്രതീക്ഷയോടെ ....

Unknown said...

ദുനിയ നന്ന്...

Sharu (Ansha Muneer) said...

ഒടുക്കത്തിന് ഇത്രയും തിടുക്കം വേണ്ടായിരുന്നു. അത് കഥയെ പൊള്ളയാക്കിയതു പോലെ തോന്നി.