ചെറുകഥ
- ഗിരീഷ്കുമാര്‍ കൂനിയില്‍
***
***
എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഇടിയും മിന്നലുമായിരുന്നു ഏറ്റവും ഭയം.
മഴക്കാലത്ത് ഇരുട്ടിയാല്‍ പിന്നെ അവള് പുറത്തിറങ്ങാറില്ല. കതകടച്ച് ജനലൊക്കെ കര്‍ട്ടനിട്ട് മൂടി പുതപ്പെടുത്ത് ചുറ്റിപ്പുതച്ച് കസേരയിലോ, കട്ടിലിന്റെ മൂലയിലോ ചുരുണ്ടുകൂടി ഇരിക്കും. മിന്നല്‍ പിണരുകള്‍ ജനലുകളില്‍ ചിത്രം വരക്കുമ്പോള്‍ കണ്ണുമൂടി നാമം ജപിക്കും.
അപ്പോഴും ഞങ്ങളുടെ മകന് ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്ന് മിന്നലിനോടും മഴക്കുളിരിനോടും ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. അവന് സ്ഫോടന ശബ്ദം വലിയ ഹരമാണ്. വിഷുവിന് അങ്ങേ വീട്ടിലെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അതിനെക്കാള്‍ ശബ്ദമുള്ളവ പൊട്ടിക്കാനായിരുന്നു അവന്റെ വാശി. അല്‍പ്പം വളര്‍ന്നു കഴിഞ്ഞപ്പോള്‍ എത്രയെത്ര ഗംഭീര ശബ്ദമാണ് അവനുണ്ടാക്കുന്നതെന്ന് അറിയാമോ?
അതിനൊക്കെ അവനെ സഹായിക്കാന്‍ കുറെപ്പേര് ഉണ്ട് കേട്ടോ!
ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായി മാറിയിരിക്കുന്നു. ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളും മക്കളും പിന്നെ തകര്‍ന്നുപോയ പുര മേയാന്‍ സഹായിച്ചവരും. നാളേക്കായി ഇതിനേക്കാള്‍ വലുതൊന്ന് മറ്റവരും ഒരുക്കിയേക്കാമെന്ന് ചിന്തിക്കാന്‍ അവര്‍ക്കാകുന്നില്ല. കാരണം അവരൊക്കെ നോക്കിനില്‍ക്കുമ്പോഴാണല്ലോ ഞാനില്ലാതായ ആ സ്ഫോടനം നടന്നത്.
കഥാകൃത്തിന്റെ വിലാസം
“സുഗതി”
പി.ഒ അരക്കിണര്‍
കോഴിക്കോട് - 673028
(ആനുകാലികങ്ങളില്‍ കഥയെഴുതി ശ്രദ്ധേയനായ കഥാകൃത്ത് ആണ് ശ്രീ ഗിരീഷ്കുമാര്‍ കൂനിയില്‍, ഇപ്പോള്‍ യു എ ഇ ലെ അബുദാബിയില്‍ ജോലി ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ : 050-7619557)
Saturday, August 11, 2007
Subscribe to:
Post Comments (Atom)
11 comments:
‘ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായി മാറിയിരിക്കുന്നു.
ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളും മക്കളും പിന്നെ
തകര്‍ന്നുപോയ പുര മേയാന്‍ സഹായിച്ചവരും‘
അതെ ഇന്ന് സ്ഫോടനങ്ങളുടെ ശബ്ദം എല്ലാവര്ക്കും
ഇഷ്ടമായിരിക്കുന്നു..
ഈ ‘പടയൊരുക്കം’ ഇഷ്ടമായി.
പൊട്ടട്ടങ്ങനെ പൊട്ടട്ടെ
തോക്കും ബോംബും പൊട്ടട്ടെ
പൊട്ടീല്ലെങ്കില് പൊട്ടിക്കും
പൊട്ടാത്തതും പൊട്ടിക്കും
പൊട്ടും പൊട്ടും എല്ലാം പൊട്ടും
പൊട്ടിക്കാത്തവനും പൊട്ടിത്തെറിക്കും
ഗിരീഷ് : നല്ല എഴുത്ത്, തൃശ്ശൂര്‍ പൂരത്തിനും ദുബൈ ഫെസ്റ്റിവെല്ലിന്നുമെല്ലാം , മത്സരിച്ചു പൊട്ടിക്കയല്ലെ, മനസ്സിലായി. നന്ദി.
small & beutiful...
നല്ല ഒതുക്കത്തോടെ, കാര്യമാത്രപ്രസക്തമായി എഴുതിയിരിക്കുന്നു. നന്നായിരിക്കുന്നു.
കഥ നന്നായിട്ടുണ്ട്. കാര്യമാത്ര പ്രസക്തം. കുറിക്ക് കൊള്ളുന്നത്.
നല്ല കഥ,
ആവിഷ്കരണം. അവസാന പാരഗ്രാഫ് മനോഹരമായി.
കഥ നന്നായിടുണ്ട്.
ചെറുതെങ്കിലും നല്ല കഥ!
ഇഷ്ടമായി.:)
ഗിരീഷേ വ്യത്യസ്താഖ്യാനം എപ്പോഴും കാത്തുസൂക്ഷിക്കുക. നന്നായിരിക്കുന്നു.
Post a Comment