Saturday, July 14, 2007

സൈബര്‍ മാന്‍









കഥ : ജയേഷ്. എസ്
~~~~~~~~~~~~

പുറം ലോകത്തെത്തിയപ്പൊള്‍ ആകെയൊരു അസ്വസ്ഥത. നേരം സന്ധ്യയായിരുന്നു. നിരത്തുകളില്‍ വന്‍ തിരക്ക്. ഹെഡ് ലൈറ്റുകളുടെ നീളന്‍ വെളിച്ചങ്ങളില്‍ നഗരം തെളിഞ്ഞും മാഞ്ഞും കാണപ്പെട്ടു. സാധാരന ഇത്ര വൈകാറില്ല. ഓഫീസില്‍ നിന്നും നേരെ വീട് പറ്റുകയാണ്‌ പതിവ്. ഇന്നെന്തോ ചാറ്റിങ്ങില്‍ കുടുങ്ങി. ആരോ നിയന്ത്രിച്ചെന്ന പോലെയാണ്‌ കാര്യങ്ങള്‍ നീങ്ങിയത്

ഇന്നെന്തോ എല്ലാം തോന്നലാണല്ലോയെന്ന് ചിന്തിച്ച് കൊണ്ട് അകത്ത് കയറി. നീണ്ട് മെലിഞ്ഞ മാനേജര്‍ സൌഹൃദഭാവത്തില്‍ ചിരിച്ചു. ഒരു പ്രത്യേക തിളക്കം അയാളുടെ മുഖത്ത് പതിഫലിക്കുന്നുണ്ടായിരുന്നു. പതിവിന്‌ വിപരീതമായി ഇന്ന് നല്ല കച്ചവടം നടന്നിട്ടുണ്ടാകണം . പുതിയ പുസ്തകങ്ങളുടെ ഒരോ കോപ്പി വീതം മേശപ്പുറത്ത് വച്ചിട്ടുണ്ടായിരുന്നു. ഓരോന്നായി എടുത്ത് നോക്കി. ഡ്രാക്കുള പുതിയ പതിപ്പ്, ഷെര്‍ ലക് ഹോം സ് സമ്പൂര്‍ണ്ണ കൃതികള്‍ , അല്ലന്‍ പോ കഥകള്‍ .. ആകെ ഒരു ക്രിമിനല്‍ അന്തരീക്ഷം മേശപ്പുറത്ത്. നോട്ടമുടക്കിയത് വിശ്വപ്രസിദ്ധ പ്രേതകഥകള്‍ എന്ന പുസ്തകത്തിലായിരുന്നു. എന്താണെന്നറിയില്ല പെട്ടെന്ന് തന്നെ ആ പുസ്തകം ഞാന്‍ സ്വന്തമാക്കി.

അന്നേരം പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരുന്ന ഒരാള്‍ അടുത്ത് വന്നു. അയാള്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. ഞാനും . പുറത്തേയ്ക്കിറങ്ങുമ്പൊള്‍ അയാളും കുടെയിറങ്ങി.
" മി. ഗോപിയല്ലേ ? "
അയാള്‍ ചോദിച്ചു. ഞാന്‍ അത്ഭുതത്തോടെ അതേയെന്ന് പറഞ്ഞു.
" ക്ഷമിക്കണം എനിക്ക് താങ്കളെ മനസ്സിലായില്ല. " ഞാന്‍ പറഞ്ഞു.
" അതിന്‌ ഗോപി എന്നെ മുന്‍ പ് കണ്ടിട്ടില്ലല്ലോ "
അയാള്‍ വെടി പൊട്ടും പോലെ ചിരിച്ചു। ഇങ്ങനെ ചിരിക്കാന്‍ മാത്രം എന്ത് ഫലിതമാണ്‌ അയാള്‍ പറഞ്ഞതെന്ന് ഞാന്‍ ആലോചിച്ചു.

വായ ഒരു പ്രത്യേക രീതിയില്‍ വക്രിച്ചുള്ള ആ ചിരി മനം പിരട്ടലുണ്ടാക്കുന്നതായിരുന്നു. വിഴുങ്ങാനടുക്കുന്ന രാക്ഷസന്റേത് പോലെ . വായില്‍ തേറ്റകളുണ്ടോയെന്നായി പിന്നെ സംശയം .
" ഗോപി വരൂ " അയാള്‍ എന്റെ തൊളില്‍ കയ്യിട്ട് വിളിച്ചു എനിക്ക് എതിര്‍ക്കാന്‍ കഴിയാത്ത വിധം ആജ്ഞാശക്തി അയാളുടെ ശബ്ദത്തിനുണ്ടായിരുന്നു. ഞാന്‍ അനുസാണയോടെ നടന്നു. ഞങ്ങള്‍ ഒരു ബാറിലേയ്ക്കാണ്‌ കയറിയത്. ഞാന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കാറുണ്ട്. എങ്കിലും ഇപ്പോഴത്തെ പോക്ക് ആദ്യമായി ബാറില്‍ കയറിയപ്പോഴത്തെ പോലെ ഭയം ഉളവാക്കി. വട്ടമേശകള്‍ ക്ക് ചുറ്റുമിരുന്ന് മദ്യപിക്കുന്നവരെ കണ്ടപ്പോള്‍ ഭയം അധികമായി. തല കറങ്ങുന്നത് പോലെ. എന്നെ താങ്ങിക്കൊണ്ട് പോയായിരിക്കണം അയാള്‍ കസേരയിലിരുത്തിയത്.

ഓര്‍ഡര്‍ കൊടുത്തതും അയാള്‍ തന്നെ. എനിക്ക് വോഡ്കയാണ്‌ ഇഷ്ടമെന്ന് അയാള്‍ എങ്ങിനെയറിഞ്ഞു ? ബോധക്കേടിനിടയില്‍ എപ്പോഴെങ്കിലും പറഞ്ഞിരിക്കണം . ഓര്‍ മ്മയില്ല... മുന്നില്‍ മഞ്ഞ് പെയ്യുന്ന ഗ്ലാസ്സ് ...
എന്റെ നോട്ടത്തിന്റെ അര്‍ ഥം മനസ്സിലാക്കിയെന്ന പോലെ അയാള്‍ പറഞ്ഞു .
" ഞാന്‍ മദ്യപിക്കാറില്ല "
" പക്ഷേ , താങ്കള്‍ ആരാണെന്ന് എനിക്കിപ്പോഴും മനസ്സിലായില്ല. "
" ഓഹ് .. പക്ഷേ ഇന്ന് വൈകുന്നേരം നമ്മള്‍ ഒരുപാട് സം സാരിച്ചു "
" എപ്പൊള്‍ "
" ഇന്ന് ചാറ്റ് റൂമില്‍ വച്ച് പരിചയപ്പെട്ട സൈബര്‍ മാന്‍ എന്നൊരാളെ ഓര്‍മ്മയുണ്ടോ ? അത് ഞാനാണ്‌ "
ഓര്‍മ്മ കുഞ്ഞോളങ്ങളായി മനസ്സില്‍ തിരയടിക്കുന്നുണ്ടായിരുന്നു. പതുക്കെപ്പതുക്കെ തെളിഞ്ഞ് വന്നു. അതെ, ഇന്ന് ഏറെ നേരം അയാളുമായി സം സാരിച്ചിരുന്നു.
" പക്ഷേ, നിങ്ങള്‍ ദുരെയെവിടെയോ ആണെന്നല്ലേ പറഞ്ഞത് ? "
" ഇപ്പോഴും ദൂരെയാണെന്ന് ഗോപി വിചാരിച്ചോളൂ .. പിന്നെ ദൂരവും അടുപ്പവുമെല്ലാം നമുക്കിഷ്ടമുള്ളത് പോലെ മാറ്റാവുന്നതല്ലേ ? "
ഇന്നാളൊരിക്കല്‍ വായിച്ച ഫ്രെഞ്ച് നോവലിലെ നായകനെപ്പോലെയായിരുന്നു അയാളുടെ സം സാരം വേറെ ഏതോ ഭാഷയില്‍ ചിന്തിച്ച് മലയാളത്തിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുന്നത് പോലെ

" ശരി " ഞാന്‍ പറഞ്ഞു। എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാല്‍ മതിയെന്നായി. അതേ സമയം എന്നെ ഏതോ ഒരു ശക്തി അയാളോട് പിടിച്ചു നിര്‍ ത്തുന്നത് പോലെയുണ്ടായിരുന്നു. അയാള്‍ എന്തൊക്കെയോ സം സാരിച്ചു. പകുതിയും എന്റെ കാതിലെത്താതെ അന്തരിക്ഷത്തില്‍ അലിഞ്ഞുപോയി. പുറത്ത് ഇരുട്ടിന്‌ കനം കൂടിയിട്ടുണ്ടാകും ॥

ബില്‍ അയാള്‍ തന്നെ കൊടുത്തു. പുറത്തിറങ്ങിയപ്പോഴാണ്‌ ഓര്‍ ത്തത് പുസ്തകം മറന്നു. തിരികെ പോകാന്‍ തുടങ്ങിയപ്പൊള്‍ അയാള്‍ തടുത്തു. എന്നിട്ട് പുസ്തകം എന്റെ നേരെ നീട്ടി.
" മറക്കുമെന്ന് എനിക്കറിയാമായിരുന്നു"
അയാള്‍ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് അപ്പോഴാണ്‌ മനസ്സിലായത്. " വരൂ " അയാള്‍ ക്ഷണിച്ചു.
" ഞാന്‍ വീട്ടിലേയ്ക്കാണ്‌ "
" എനിക്കറിയാം ॥ ഞാനും അ വഴിയ്ക്കാണ്‌ " അയാള്‍ പറഞ്ഞു
എന്നിട്ട് അയാള്‍ നടക്കാന്‍ തുടങ്ങി. കുറച്ചടികള്‍ വച്ചിട്ട് തിരിഞ്ഞു നിന്നു. " വരൂ.. ഒന്നിച്ച് പോകാം "
ഹെഡ് ലൈറ്റുകളുടെ കൂറ്റന്‍ പ്രകാശപ്പാലങ്ങള്‍ ഇരുട്ടിലെവിടെയോ അവസാനിക്കുന്നു। ദൂരെ നിന്നും വരുന്ന വെള്ളപ്പൊട്ടുകള്‍ അടുത്തെത്തുമ്പൊള്‍ ഭീമാകാരനായ ലോറിയാകുന്നു. വെളിച്ചം തലയിലടിച്ച് പാതിമയക്കത്തില്‍ ഞാന്‍ നടന്നു. ഇടയ്ക്ക് കാലിടറുമ്പോള്‍ അയാള്‍ താങ്ങുന്നതറിയുന്നുണ്ടായിരുന്നു. കുറച്ച് ദൂരമായപ്പൊള്‍ വല്ലാത്ത ക്ഷീണം തോന്നി. അയാള്‍ അതും മനസ്സിലാക്കി. ഒരു കലുങ്കില്‍ എന്നെയിരുത്തി അയാളും അടുത്തിരുന്നു.
" നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല " ഞാന്‍ ചോദിച്ചു
" " പറയാന്‍ മാത്രമൊന്നുമില്ല. ഒരു സൈബര്‍ മാന്‍ .. അത്രയും അറിഞ്ഞാല്‍ മതി "
അയാള്‍ വീണ്ടും ആ ഭയാനകമായ ചിരി ചിരിച്ചു. വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അത് ആദ്യം ചിരിച്ചതിനേക്കാള്‍ ഭീകരമായി തോന്നി. ഇത്തവണ ഒരു തരം അറപ്പാണ്‌ ഉണ്ടായത്. പുളിച്ച നാറ്റം അയാളുടെ ശ്വാസത്തിന്‌. മാം സം തുളച്ച് പുറത്ത് ചാടിയ എല്ലിന്‍ കഷ്ണത്തിന്റെ നിറമായിരുന്നു പല്ലുകള്‍ ക്ക്.
" പോകാം ? " അയാളോ ഞാനോ ചോദിച്ചു. വീണ്ടും നടത്തം .
" എന്റെ വീട്ടിലേയ്ക്ക് സെമിത്തേരി വഴിയാ പോകേണ്ടത് .. പേടിയൊന്നുമില്ലല്ലോ അല്ലെ? "
" എനിക്കും ആ വഴിയാ .. ഇപ്പോ ഒരു കൂട്ടുണ്ടല്ലോ "
" ആ വഴിയ്ക്കെവിടെ ? "
" സെമിത്തേരിയുടെ തെക്ക് ഭാഗത്ത് "
സെമിത്തേരിയുടെ തെക്ക് ഭാഗത്ത് വേറെ വീടുകളൊന്നും ഇല്ലായിരുന്ന് ഉറപ്പായിരുന്നു। കയറ്റം കഴിഞ്ഞ് പള്ളിയും കടന്നാലേ ആദ്യത്തെ വീട് കാണൂ. ചിലപ്പൊള്‍ വടക്ക് ഭാഗത്തായിരിക്കും . അയാള്‍ ക്ക് തെറ്റിയതായിരിക്കും .
" അവിടെ വീടുകളൊന്നും ഇല്ലല്ലോ " ഞാന്‍ അല്പം കടുപ്പിച്ച് ചോദിച്ചു.
" ഞാന്‍ പുതിതായി വന്നതാണ്‌ " അയാള്‍ പറഞ്ഞു। അയാളുടെ കണ്ണുകള്‍ നൂറ്റാണ്ടുകള്‍ ക്കപ്പുറത്ത് നിന്നുമെന്നപോലെ ഉണ്ടായിരുന്നു. വിളക്കുമരങ്ങളുടെ ചുവട്ടില്‍ മാത്രം വെളിച്ചം തളം കെട്ടി നിന്നു. പിന്നെയെല്ലാം കൂരിരുട്ട്. അപ്പൊള്‍ പോലും അയാളുടെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു .

മുഴച്ച് നില്‍ ക്കുന്ന കവിളെല്ലുകള്‍ കനത്ത് നിന്നു. എങ്കിലും മൊത്തത്തില്‍ ഒരു ശാന്തത സൃഷ്ടിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. നടത്തം നിലച്ചതായി പിന്നെയാണ്‌ ഓര്‍ത്തത് .
" വരൂ " പതിവ് പോലെ എന്റെ മനസ്സ് വായിച്ച് അയാള്‍ പറഞ്ഞു.
" എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട് ? "
" രണ്ട് മൂന്ന് ദിവസങ്ങള്‍ .. എല്ലാം ഒന്നിണങ്ങിവരുന്നതേയുള്ളു .. ഗോപിയാണ്‌ എന്റെ ആദ്യത്തെ സുഹൃത്ത് "
" മുമ്പ് എവിടെയായിരുന്നു ?"
" പലയിടത്തും .. സൈബര്‍മാന്‌ അങ്ങനെ ഇന്നയിടം എന്നൊന്നുമില്ല "
അയാള്‍ പിന്നേയും ചിരിച്ചു। ഇത്തവണ പേടിപ്പെടുത്തിയില്ല. എന്തോ ജ്ഞാനികള്‍ ചിരിക്കുന്നത് പോലെ അര്‍ഥപൂര്‍ണ്ണമായ ചിരി. പിന്നെയൊന്നും ചൊദിക്കാന്‍ തോന്നിയില്ല. വഴി നീളുന്തോറും നിശ്ശബ്ദത വര്‍ ധിച്ചു. ഇരുവശത്തും പാഴ്ച്ചെടികളും കുട്ടിക്കാടുകളുമാണ്‌. എന്തോ ഇഴയുന്ന ശബ്ദം കേട്ടു

" വല്ല ചേരയുമായിരിക്കും । " അയാള്‍ പറഞ്ഞു. തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. ഒരു കാലന്‍ കോഴി നിര്‍ ത്താതെ കൂവുന്നു. ഞാന്‍ പുസ്തകം മാറോടടക്കിപ്പിടിച്ച് നടന്നു. ഇനിയങ്ങോട്ട് ടാര്‍ റോഡ് അവസാനിക്കുകയാണ്‌. പൊട്ടിപ്പൊളിഞ്ഞ മണ്‍ പാതയാണിനി. വഴിവിളക്കുകളും ഇല്ല. പരിചയമുള്ള വഴിയായത് കൊണ്ട് തപ്പിത്തടഞ്ഞ് പോകാം . എങ്കിലും ഇഴ ജന്തുക്കള്‍ ധാരാളമുണ്ട്. ഏതാ കടിച്ചതെന്ന് പോലും പറയാന്‍ പറ്റില്ല.
" കാലിന്‌ ഇപ്പോഴും ആ പരിക്കുണ്ടല്ലേ ? " അയാള്‍ ചോദിച്ചു
" ങ്ഹാ , ശരിയായിട്ടില്ല " ഞാന്‍ പറഞ്ഞു. അടുത്ത നിമിഷമാണ്‌ ആലോചിച്ചത്. ഇയാള്‍ ഇതെങ്ങനെ അറിഞ്ഞു ? മാസങ്ങള്‍ ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലൊടിഞ്ഞിരുന്നു . നടക്കുമ്പൊള്‍ ചെറിയ മുടന്തുണ്ട.
" നിങ്ങള്‍ ? " എന്നെ മുഴുവനാക്കാന്‍ അയാള്‍ സമ്മതിച്ചില്ല. തുളച്ച് കയറുന്ന ഒരു നോട്ടത്തില്‍ എന്നെ നിശ്ശബ്ദനാക്കി.
" സൈബര്‍ മാന്‌ സ്ഥലം കാലം എന്നൊന്നുമില്ല। എല്ലായിടത്തുമുണ്ട് ഞാന്... എപ്പോഴും ॥ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "
അയാള്‍ മറുപടി പറഞ്ഞില്ല। പെട്ടെന്ന് ഒരു മൂടല്‍ മഞ്ഞ് കാഴ്ചയെ മറച്ചു.
ഒരു മിന്നായം പോലെ തോന്നി। തിരിഞ്ഞ് നോക്കിയപ്പോള്‍ അയാളെ കാണാനില്ലായിരുന്നു। താന്‍ അവിടെ ഒറ്റപ്പെടുകയാണെന്നറിഞ്ഞപ്പോള്‍ ....

എന്തൊക്കെയോ ചോര്‍ ന്നൊലിക്കുന്നത് പോലെ..
***

10 comments:

ശ്രീ said...

കൊള്ളാം... നന്നായിരിക്കുന്നു....
ഒരു ചെറിയ പ്രേതകഥ വായിച്ച പ്രതീതി...
(അയ്യോ! ഇത് ആദ്യത്തെ കമന്റ്റാണോ)

Rasheed Chalil said...

നല്ല അവതരണം. ഇഷ്ടമായി

Ajith Polakulath said...

കഥ ഇഷ്ടായി ട്ടൊ...
പോരട്ടെ അങ്ങനെ പോരട്ടെ...

e-Yogi e-യോഗി said...

ഇഷ്ടായിട്ടോ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ലകഥ , എന്നാല്‍ ഇത് മറ്റുള്ളവരു വായിക്കണം ആസ്വദിക്കണം എന്ന് ചിന്തയോടെ എഴുതിക്കൂടെ? ഒരു ലിസ്റ്റ് താഴെ ഇടുന്നു.

“അര്‍ ഥപൂര്‍ ണ്ണമായ , ശദ്ധിച്ചിരുന്നു.സൃഷ്റ്റിക്കാന്‍
പുഷ്റ്റകം, ഐയാന്‍ ,നടന്ന് നീങ്നി. സെമിത്തേഇയുടെ, അനുസാണയോടെ ,കുട്ടിക്കാടുകളുമാണ്‌. “

ഒറ്റനോട്ടത്തില്‍ കണ്ടത്.

വര‍മൊഴി ഉപയോഗിച്ച് എഴുതിതുടങ്ങുന്ന ഒരാളാണെങ്കില്‍ ഓകെ, ഇത്....

Jayesh/ജയേഷ് said...

ക്ഷമിക്കണം സര്‍ ചാത്തു ,

ഡ്രാഫ്റ്റ് ഇട്ടിരുന്നു. പിന്നീട് എഡിറ്റ് ചെയ്യാമെന്ന് കരുതി..പക്ഷേ അപ്പോഴേയ്ക്കും പോളക്കുളം പണി പറ്റിച്ചു....അക്ഷരപ്പിശാച് തിരുത്താം

Anonymous said...

jayeshe kadha kollaam kettoo... chatroomil kanda cyber mansuyan .. sharikkum nallaa bhavana undu .. vayikkan nalla sughaavum ... thudarnnum nallaa kadhakal prathikshikkunnu

കുറുമാന്‍ said...

കഥ നന്നായി. പക്ഷെ സാന്‍ ഗ്രിഗോളിന്റെ ചില അദ്യായങ്ങളുടെ അരികില്‍ വരില്ല ഇത്

Jayesh/ജയേഷ് said...

മാനസേശ്വരീ മാപ്പ് തരൂ ....

ചില മാനസേശ്വരീ സമ്മര്‍ ദ്ദങ്ങള്‍ കാരണം സാന്‍ ഗ്രിഗോളിന്റെ തുടക്കത്തിലെ ഒഴുക്ക് നിലനിര്‍ ത്താന്‍ കഴിഞ്ഞില്ല....പിന്നെ കഥകള്‍ ക്ക് വേണ്ടിയുള്ള ഒരു ബ്ലോഗില്‍ നോവല്‍ വേണ്ട എന്ന് ഒരു അഭിപ്രായവും വന്നു...ഉടന്‍ തന്നെ സാന്‍ ഗ്രിഗോള്‍ വേറൊരു ബ്ലോഗായി തുടരാമെന്ന് കരുതുന്നു, എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം

G.MANU said...

ente Jayu...........vayichu veroru lokathilaayi.......enna kettupurappu mashe.........


kodu kai (ayyo! ippol kai kaanunnilla!!!)